തിരുവനന്തപുരം: ചിറയിന്‍കീഴ് എം എല്‍ എ രമ്യ ഹരിദാസിനെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും എം എല്‍ എയും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചിറയിന്‍കീഴിലുണ്ടായ സംഭവത്തിനു ശേഷം പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടി. പരസ്പരം ഉയർത്തിയ ആരോപണങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. ഈ യോഗത്തില്‍ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് എന്നയാള്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ ഇയാള്‍ക്ക് യോഗവുമായി ഒരു ബന്ധവുമില്ലെന്നാണ് ആരോപണം. ഇതിനെ പഞ്ചായത്ത് അംഗങ്ങള്‍ ചോദ്യം ചെയ്യുകയുമുണ്ടായി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് തർക്കമുണ്ടായത്.
പിന്നീട് എം എല്‍ എും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാകുകയും ചെയ്തു. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും എം എല്‍ എയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെയാണ് രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചതായി രമ്യ ഹരിദാസും രമ്യ ഹരിദാസ് അടിച്ചതായി പഞ്ചായത്തംഗവും ആരോപിച്ചതോടെ സംഭവം പുകയുകയാണ്.
SUMMARY: Ramya Haridas MLA and Congress leaders clash in Chirayinkeezhu; MLA injured
















