Categories: KERALATOP NEWS

‘തമാശ ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ച്‌ രഞ്ജിത്ത്’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്. ആറാം തമ്പുരാന്‍ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത് അദ്ദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തില്‍ കറങ്ങി നിലത്തുവീണ താരത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ച്‌ എഴുന്നേല്‍പ്പിക്കുകയായിരുന്നെന്നും ആലപ്പി അഷ്റഫ് പറയുന്നു. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഏതാനും നാള്‍ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ഞാൻ അതില്‍ ചെയ്തിരുന്നു. ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച്‌ അഹങ്കാരം തലയ്‌ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടൻ ഒടുവിലിന്റെ ചെവിക്കല്ല് നോക്കി ഒറ്റ അടിയാണ് അടിക്കുന്നത്.

ആ അടികൊണ്ട് ഒടുവില്‍ കറങ്ങി നിലത്തുവീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആരോഗ്യമില്ലാത്ത ഒടുവില്‍ , അദ്ദേഹത്തെ എല്ലാവരും കൂടി പിടിച്ചു എഴുന്നേല്‍ക്കുമ്പോൾ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാതെ നില്‍ക്കുന്ന അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവില്‍ നിന്നു. അത് എല്ലാവർക്കും വലിയ ഷോക്കായി പോയി. രഞ്ജിത്തിന്റെ ഈ പ്രവൃത്തിയോട് എല്ലാവരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അതൊന്നും കാര്യമാക്കിയില്ല. ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ ഞാൻ ശ്രദ്ധിച്ചിരുന്നു അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞു. അദ്ദേഹം സെറ്റില്‍ വന്നാല്‍ കളിയും , ചിരിയുമായി എല്ലാവരെയും രസിപ്പിക്കുമായിരുന്നു . എന്നാല്‍ ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു’- ആലപ്പി അഷ്റഫ് പറഞ്ഞു.

TAGS : RANJITH FILM INDUSTRY
SUMMARY : Ranjith slapped Oduvil Unnikrishnan’: Alleppey Ashraf with a shocking revelation

Savre Digital

Recent Posts

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

58 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

1 hour ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

2 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

3 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

3 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

4 hours ago