LATEST NEWS

ദലിത് യുവതിക്ക് എതിരായ പീഡനം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റി

പാലക്കാട്‌: ദലിത് യുവതിക്ക് എതിരായ പീഡനക്കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയാണ് ഹർജി പരിഗണിച്ചത്. പ്രശോഭ് നിലവില്‍ ഒളിവിലാണ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്രശോഭ് പീഡിപ്പിച്ചെന്നാണ് പരാതി.

പ്രശോഭിനെതിരെ ബലാത്സംഗം, എസ്‌സി/എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയെന്നുമാണ് യുവതിയുടെ പരാതി.

SUMMARY: Rape against Dalit woman: Congress councilor Prasobh’s anticipatory bail plea rejected

NEWS BUREAU

Recent Posts

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

37 minutes ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

1 hour ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

3 hours ago

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…

5 hours ago

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

5 hours ago