ബെംഗളൂരു: പീഡനാരോപണത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽഖർണിക്കെതിരെ കേസെടുത്തു. 34 കാരിയായ യുവതിയാണ് സഞ്ജയ്‌നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ധാർവാഡിലെ എംഎൽഎയായ കുൽക്കർണിയെ ഒന്നാം പ്രതിയായും സഹായി അർജുൻ എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് എംഎൽഎ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറഞ്ഞു.
സാമൂഹിക പ്രവർത്തകയായ തന്നെ ബെംഗളൂരുവിലെ വീട്ടിലേക്ക് എംഎൽഎ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. പിന്നീട് പലതവണ പലതവണ രാത്രികളിലും എംഎൽഎ തന്നെ ഫോണിൽ വിളിച്ച് ശല്യപെടുത്തിയിരുന്നു. എന്നാൽ ഫോൺ എടുക്കാതായപ്പോൾ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ എംഎൽഎക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
TAGS: RAPE | BOOKED
SUMMARY: MLA and former minister Vinay Kulkarni accused of rape
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…