കൊല്ലം അഞ്ചലില്‍ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസില്‍ മുൻ സൈനികൻ അറസ്റ്റില്‍. ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വയക്കല്‍ സ്വദേശി 58 വയസുള്ള ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തില്‍ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
അഞ്ചല്‍ കുളത്തുപ്പുഴ പാതയില്‍ ആലഞ്ചേരിയില്‍ പ്രവർത്തിക്കുന്ന മേജര്‍ അക്കാദമിയില്‍ വച്ചായിരുന്നു പീഡന ശ്രമം. സ്ഥാപനത്തില്‍ പ്രവേശനമെടുത്ത പതിനേഴുകാരനെ വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം. കുതറിയോടിയ വിദ്യാർഥി ശിവകുമാറിനെ തള്ളിമാറ്റി പുറത്തേക്കോടി. തുടർന്ന് സമീപത്തെ പെട്രോള്‍ പമ്പിൽ വിവരം അറിയിച്ചു.
ഏരൂര്‍ പോലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് അഞ്ചല്‍ പോലീസിന് കൈമാറി. കൗമാരക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ, ദളിതർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.
TAGS: RAPE, KERALA
KEYWORDS: Rape attempt: Ex-soldier arrested
കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ…
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ…
കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി…
മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്കാണ് രോഗം…
ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ…
കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ. അതില്‍ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. വേടനെ സ്ഥിരം…