ഡൽഹി: മുൻ ഐപിഎൽ ചെയർമാനും വിവാദ വ്യവസായിയുമായ ലളിത് മോദിയുടെ സഹോദരനും പ്രമുഖ വ്യവസായിയുമായ സമീര്‍ മോദി ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് സമീറിനെ കസ്റ്റഡിയിലെടുത്തത്.
2019-ല്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹവാഗ്ദാനം നല്‍കി തന്നെ നിരന്തരം ഉപദ്രവിക്കുകയും ആക്രമിക്കുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തെന്ന് യുവതി ആരോപിക്കുന്നതായി പോലീസ് പറഞ്ഞു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, സമീറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെറ്റാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.”പരാതി വ്യാജവും കെട്ടിച്ചമച്ചതുമാണ്യ അദ്ദേഹത്തിൽ നിന്ന് പണം തട്ടുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്,” സമീറിന്‍റെ അഭിഭാഷകൻ സിമ്രാൻ സിങ് പ്രസ്താവനയിൽ വ്യക്തമാക്കി.
SUMMARY: Rape case: Controversial industrialist Lalit Modi’s brother Sameer Modi arrested
ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…
തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19), അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്…
ബെംഗളൂരു: കർണാടകയിലെ മാലൂർ നിയമസഭാമണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ. 2023-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നഞ്ചേഗൗഡയുടെ വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായ ബിജെപിയുടെ…
ബെംഗളൂരു: നെലമംഗല കേരളസമാജം എല്ലാ വർഷവും നടത്തി വരുന്ന നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നെലമംഗല അംബേദ്കർ നഗരി, ദാനോജി…