LATEST NEWS

ബലാല്‍സംഗ കേസ്; മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

ബെംഗളൂരു: ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ എം.പി-എം.എല്‍.എ കോടതി വിധിച്ചു. പ്രജ്വലിനുള്ള ശിക്ഷാവിധി ശനിയാഴ്ച പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കി. മുൻ എം.പിയുടെ പേരിലുള്ള നാല് ലൈംഗിക പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

മുൻ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയിലെടുത്ത കേസിലാണ് ഇപ്പോള്‍ വിധി വന്നത്. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിലില്‍ പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മൂവായിരത്തിലേറെ വീഡിയോകളാണ് ഇത്തരത്തില്‍ പുറത്തുവന്നിരുന്നത്. പോലീസില്‍ പരാതി ലഭിച്ചതോടെ 2024 ഏപ്രില്‍ 27ന് പ്രജ്ജ്വല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒടുവില്‍ മേയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

SUMMARY: Rape case: Court finds former MP Prajwal Revanna guilty

NEWS BUREAU

Recent Posts

സബേർബൻ റെയിൽ പദ്ധതി: ബെന്നിഗനഹള്ളി-ചിക്കബാനവാര പാതയുടെ നിർമാണത്തിൽ നിന്നു കമ്പനി പിന്മാറി

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ ബെന്നിഗനഹള്ളി-ചിക്കബാനവാര 25.01 കിലോമീറ്റർ പാതയുടെ നിർമാണത്തിൽ നിന്നു കരാർ ഏറ്റെടുത്ത എൽ ആൻഡ്…

11 minutes ago

കോഴിക്കോട്ട് പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മ മരിച്ച നിലയിൽ; പശുവും ചത്തു

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂള പറമ്പിൽ ഷിജുവിന്റെ…

13 minutes ago

കലാഭവന്‍ നവാസിന്റെ ആകസ്മിക വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; ഖബറടക്കം വൈകീട്ട് നാല് മണിക്ക്

കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍…

28 minutes ago

വജ്ര എസി ബസുകൾക്ക് പ്രതിവാര പാസുമായി ബിഎംടിസി

ബെംഗളൂരു: വജ്ര എസി ബസുകളിൽ യാത്ര ചെയ്യാൻ പ്രതിവാര പാസുകൾ ലഭ്യമാക്കി ബിഎംടിസി. 750 രൂപ വിലയുള്ള പാസ് ഉപയോഗിച്ച്…

40 minutes ago

കന്യാസ്ത്രീകളുടെ ജാമ്യം; ബിലാസ്പുര്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പുർ എൻഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യം കിട്ടിയാൽ ഇന്ന്…

51 minutes ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

ചോറ്റാനിക്കര: നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു…

9 hours ago