കൊച്ചി: ലൈംഗീക ആരോപണം നേരിടുന്ന നടൻ നിവിൻ പോളി അന്വേഷണ സംഘത്തിനും ഡിജിപിക്കും പാസ്‌പോർട്ടിന്റെ കോപ്പി കൈമാറി. പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ വിദേശത്ത് അല്ലായിരുന്നു താൻ എന്ന് തെളിയിക്കുന്ന രേഖകളാണ് കൈമാറിയത്. ഇതേദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും നല്‍കി.
വിനീത് ശ്രീനിവാസൻ സംവിധാനത്തില്‍ പുറത്തിറങ്ങിയ വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ ഷൂട്ടില്‍ ആയിരുന്നു നിവിനെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നിവിൻ പോളി നേരത്തെ നല്‍കിയിരുന്നു. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.
TAGS : NIVIN PAULY | PASSPORT
SUMMARY : Harassment complaint; Nivin Pauly handed over his passport
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…