LATEST NEWS

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹര്‍ജിയിൽ വാദം കേട്ടത്. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പോലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രണ്ടാം കേസിലും വിധി പറയുക.

വിവാഹ അഭ്യർത്ഥന നടത്തി രാഹുൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. താന്‍ കേണപേക്ഷിച്ചിട്ടും ബലാത്സംഗം ചെയ്യുകയായിരുന്നു.ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാന്‍ ആകില്ല എന്നറിയിച്ചെന്നും പരാതിക്കാരി മൊഴി നല്‍കി. കേസില്‍ അന്വേഷണ ചുമതലയുള്ള ജി പൂങ്കുഴലി ബെംഗളൂരുവില്‍ എത്തിയാണ് 23 കാരിയുടെ മൊഴി എടുത്തത്. 21 വയസുള്ളപ്പോഴാണ് വിവാഹവാഗ്ദനം നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ഇതേ കേസില്‍ പ്രതിയായ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും.
SUMMARY: Rape case: Verdict today on Rahul Mangkootatil’s anticipatory bail plea

 

NEWS DESK

Recent Posts

ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ…

37 minutes ago

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ…

54 minutes ago

വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

ബെംഗളൂരു: ഹാസൻ അർക്കൽകോട് കൊണാനൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെരെക്കോടിയിലെ അനിൽ (28), ഹൊന്നെഗൗഡ (30)…

1 hour ago

കർണാടകയിലെ ആർത്തവ അവധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് പിന്‍വലിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എല്ലാ മാസവും ഒരുദിവസം ആർത്തവാവധി നിർബന്ധമാക്കുന്ന സർക്കാർ വിജ്ഞാപനം…

2 hours ago

ഗീസറിൽനിന്ന് വാതകച്ചോർച്ച: അമ്മയും നാല് വയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു ഗോവിന്ദരാജനഗര്‍ സ്വദേശി കിരണിന്റെ ഭാര്യ കെ. ചാന്ദിനിയും…

2 hours ago

ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 22 പേർ മരിച്ചതായി റിപ്പോർട്ട്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു…

10 hours ago