ബെംഗളൂരു: സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളായ റാപ്പിഡോ. സ്ത്രീകൾക്കായി സ്ത്രീകൾ മാത്രം ഓടിക്കുന്നതാണ് പിങ്ക് റാപ്പിഡോ ബൈക്കുകൾ. ഈ വർഷം അവസാനത്തോടെ പുതിയ സംരംഭം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആഗോള നിക്ഷേപക ഉച്ചകോടിയിൽ കമ്പനിയുടെ സഹസ്ഥാപകനായ പവൻ ഗുണ്ടുപ്പള്ളിയാണ് ഇക്കാര്യം പ്രഖ്യാപിച്ചു.
റാപ്പിഡോ ബൈക്കുകളിൽ വനിതാ ഡ്രൈവർമാരെ പരിചയപ്പെടുത്തിക്കൊണ്ട് സ്ത്രീകൾക്ക് 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. യുവതികൾക്ക് പുരുഷ ഡ്രൈവർമാർക്കൊപ്പം യാത്ര ചെയ്യുന്നതിൽ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ സേവനമെന്ന് പവൻ ഗുണ്ടുപ്പള്ളി പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതവും ശാക്തീകരണപരവുമായ തൊഴിൽ അന്തരീക്ഷം നൽകുന്നതിനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA
SUMMARY: Rapido to launch pink bike in state
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…