കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേടന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നീ നിബന്ധകൾ കോടതി വേടന് മുമ്പിൽ നിർദേശിച്ചു.
സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരുന്നു എന്ന് വേടൻ കോടതിയെ അറിയിച്ചു. അന്വേഷണത്തോട് പൂർണമായും സഹകരിക്കാൻ തയ്യാറാണെന്നും വേടൻ അറിയിച്ചു. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നും വേടൻ കോടതിയോട് അഭ്യർത്ഥിച്ചു.
എന്നാൽ ജാമ്യപേക്ഷയെ എതിർത്ത് വനം വകുപ്പ് രംഗത്തെത്തിയിരുന്നു. വേടൻ രാജ്യം വിട്ട് പോകാൻ സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. വേടന്റെ മാനേജരെ ചോദ്യം ചെയ്യണം. എങ്കിൽ മാത്രമേ ഉറവിടം അറിയാൻ സാധിക്കു. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയത്. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ലെഎന്നായിരുന്നു വനം വകുപ്പിന്റെ വാദം. എന്നാൽ വേടനെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും ഇക്കാരണത്താൽ തന്നെ മറ്റു ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
TAGS: KERALA | VEDAN
SUMMARY: Court grants bail for rapper vedan
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന് വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…
ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…