ദുബായ്: കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ മാറ്റം. വെള്ളിയാഴ്ച ഖത്തറില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി ഡിസംബര്‍ 12 ലേക്കു മാറ്റി. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ വേടന്‍.
ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസില്‍ വേടന്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടന്‍ സ്റ്റേജിലെത്തിയത്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാന്‍ കഴിയുമെന്നാണ് വേടന്റെ സുഹൃത്തുക്കള്‍ അറിയിക്കുന്നത്.
ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവയ്‌ക്കേണ്ടി വന്നതിനു ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
SUMMARY: Rapper Vedan hospitalized; Qatar show postponed
ന്യൂഡല്‍ഹി: റെയിൽ വൺ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് ഏര്‍പ്പെടുത്തിയ 3% ഇളവ് റെയിൽവേ ആറുമാസത്തേക്ക്…
കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് (32) എന്ന…
ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ.ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു…
കൊച്ചി: ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്ന് വ്യക്തമാക്കി ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ്എസ്‌സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിൽ പാക് ഡ്രോൺ; അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ…
തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി…