Categories: LATEST NEWS

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റാറ്റ് പുറത്തേക്ക് വന്നു; എയര്‍ ഇന്ത്യ വിമാനം ബര്‍മിങ്ഹാമില്‍ അടിയന്തരമായി ഇറക്കി

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമില്‍ ലാന്‍ഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് അടിയന്തര ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതേതുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്ന് ഇന്ന് ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‍സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്ര തിരിച്ചത്.

ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റാറ്റ് (റാം എയര്‍ ടര്‍ബൈൻ) പുറത്തുവന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തില്‍ നിശ്ചലമാകുന്നതടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലാണ് അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങളെ ചലിപ്പിക്കുന്ന റാം എയര്‍ ടര്‍ബൈൻ പ്രവര്‍ത്തിക്കാറുള്ളത്. സംഭവം അറിഞ്ഞ ഉടൻ വിമാനത്താവളത്തില്‍ അറിയിച്ച്‌ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

SUMMARY: Rat comes out of plane during landing; Air India flight makes emergency landing in Birmingham

NEWS BUREAU

Recent Posts

വി.എം വിനുവിന് പകരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ്…

18 minutes ago

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…

52 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന തര്‍ക്കം: കാസറഗോഡ് ഡിസിസി ഓഫീസില്‍ കയ്യാങ്കളി

കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…

2 hours ago

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…

2 hours ago

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

3 hours ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

4 hours ago