തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ നീട്ടി. മുന്‍ഗണനാ കാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് തീയതി നീട്ടാന്‍ തീരുമാനിച്ചത്. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. അതിനാല്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ. വിജയന് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുമ്പോഴായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം.
മസ്റ്ററിംഗ് പൂർത്തിയാക്കിയത് : 19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേർ (81.13%)1,33,92,566 PHH (പിങ്ക്) കാർഡ് അംഗങ്ങളിൽ 1,06,59,651 പേർ (79.59%)
കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് സമയം നല്‍കിയിരുന്നു. എന്നാൽ പരമാവധി വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്നും എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും നേരത്തേ ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.
<BR>
TAGS : RATION CARD | MUSTERING | KERALA
SUMMARY : Ration card mustering has been extended till October 25
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര് മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…