തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി. മുൻഗണന വിഭാഗത്തില്‍പ്പെട്ട മുഴുവൻ ആളുകള്‍ക്കും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സമയം നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനില്‍ അറിയിച്ചു. പിങ്ക് വിഭാഗത്തില്‍ പെട്ട 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
ഇ കെവൈസി അപ്ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇനിയും 16 ശതമാസത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂർത്തികരിക്കാൻ ഉള്ളതായി കാണുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ മസ്റ്ററിംഗ് 2024 നവംബർ 5 വരെ നീട്ടാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനില്‍ പറഞ്ഞു. മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയില്‍ മുൻപന്തിയില്‍ നില്ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
TAGS : RATION CARD | MUSTERING
SUMMARY : Ration card mustering time limit extended
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…