Categories: KERALATOP NEWS

റേഷൻ സമരം പിൻവലിച്ചു

തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഉച്ചയ്ക്ക് 2 മണിക്ക് ഓണ്‍ലൈനായാണ് ചർച്ച നടന്നത്. ഡിസംബർ മാസത്തെ ശമ്പളം ചൊവ്വാഴ്ച നല്‍കാൻ ധാരണയായി. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

മന്ത്രി വൈകീട്ട് മാധ്യമങ്ങളെ കാണും. വെള്ളിയാഴ്ച നടത്തിയ ചർച്ചയില്‍ സർക്കാർ വേതന വർധനവ് അനുവദിക്കാതെ വന്നതോടെ തിങ്കളാഴ്ച മുതല്‍ റേഷൻ കടകള്‍ അടച്ചിടാനായിരുന്നു റേഷൻ വ്യാപാരികളുടെ തീരുമാനം. തുടർന്ന് രാവിലെ മുൻ റേഷൻ കടകള്‍ തുറന്നിരുന്നില്ല. ഇതോടെ അടിയന്തര ചർച്ചയ്ക്ക് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.

TAGS : RATION SHOPS
SUMMARY : The ration strike was called off

Savre Digital

Recent Posts

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ​വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…

10 minutes ago

സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…

44 minutes ago

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…

60 minutes ago

കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…

1 hour ago

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…

2 hours ago

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്തു, മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…

2 hours ago