കൊച്ചി: ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്. സിനിമയുടെ നിർമാണത്തിനായി 6 കോടി നൽകിയപ്പോൾ 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ആർഡിഎക്സ് നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാം ആണ് പരാതിക്കാരി. തൃപ്പൂണിത്തുറ മാജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി തൃപ്പൂണിത്തുറ പോലിസാണ് കേസ് എടുത്തത്. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും പരാതിയിൽ പറഞ്ഞു.
വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയിൽ ആരോപിച്ചു. കൂടാതെ സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
TAGS: KERALA | RDX
SUMMARY: Case registered against RDX movie producers
തിരുവനന്തപുരം: വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക് സംസ്ഥാനത്ത് സ്വര്‍ണവില. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ…
ന്യൂഡല്‍ഹി: 2024 25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഒരുദിവസത്തേയ്ക്ക്…
കാസറഗോഡ്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരാണ് പ്രതികള്‍. ഡേറ്റിങ്…
ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് അപകടം ഒമ്പതു പേരുടെ നില ഗുരുതരം. 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി…
ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം 25 മുതൽ ഒക്ടോബർ 7 വരെ കേരളത്തിലെ…