ബെംഗളൂരു: ഓടുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ തെറിച്ചുവീണു. വ്യാഴാഴ്ച ആനേക്കൽ താലൂക്കിലെ സമന്തൂരിന് സമീപം സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ പിൻ ചക്രം തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ഇട്ട് വാഹനം നിർത്തിയതോടെ വൻ അപകടം ഒഴിവായി. യാത്രക്കാർക്ക് ആർക്കും പരുക്കില്ല.
ആനേക്കൽ ഡിപ്പോയുടെ കെഎ 42 എഫ് 519 നമ്പർ ബസാണ് അപകടത്തിൽ പെട്ടത്. 25ഓളം യാത്രക്കാരാണ് ഈ സമയം ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കിയതായി കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക്…
കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീല്‍ തള്ളി ഹൈക്കോടതി. കഴിഞ്ഞ ദിവസം ഹൈക്കോടതി റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ.…
ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ നാരായണ ഹെൽത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 13ന് രാവിലെ…
കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍…
കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.…