Categories: KERALATOP NEWS

ഒന്നാംക്ലാസിലേക്ക്​ പ്രവേശനപരീക്ഷ നടത്തുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കും -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാം ക്ളാസിൽ പ്രവേശനം നേടുന്നതിനായി എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് വൺ പ്രവേശനത്തിന് യാതൊരുവിധത്തിലുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കാനായി ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില സ്കൂളുകളിൽ ഇത്തരം പരീക്ഷ നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. അത്​ ഒരുകാരണവശാലും അംഗീകരിക്കില്ല. പ്ലസ്​വൺ അഡ്​മിഷന്‍റെ കാര്യത്തിലും ക്രമക്കേട്​ അനുവദിക്കില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകും.

പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സീറ്റ്​ കിട്ടും. മലപ്പുറത്ത്​ ഉൾപ്പെടെ ഇത്​ സാധ്യമാകും. പി.ടി.എ ഫണ്ടായി ചെറിയതുക വാങ്ങാൻ സർക്കാർ ഉത്തരവുണ്ട്​. അത്​ ലംഘിച്ച്​ ചില സ്കൂളുകളിൽ 5,000 മുതൽ 10,000 രൂപവരെ വാങ്ങുന്നുണ്ട്​. രക്ഷകർത്താക്കൾ ഒരുകാരണവശാലും ആ പണം നൽകരുത്​. അതിന്‍റെ പേരിൽ ഒരുകുട്ടിയുടെയും അഡ്​മിഷൻ തടഞ്ഞു​വെക്കില്ല -മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20ന് പിടിഎ യോഗം ചേരണം. മേയ് 25, 26 തീയതികളിൽ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ക്ളാസ് മുറികളുടെ സുരക്ഷ ഉറപ്പുവരുത്തണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം. നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണം. പിടിഎയും അദ്ധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം’- മന്ത്രി നിർദേശിച്ചു.

എസ്‌എസ്‌എൽസി പരീക്ഷയിൽ ഇത്തവണ വിജയശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വിജയശതമാനം കുറഞ്ഞ പത്ത് സർക്കാർ എയ്‌ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തു. ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
<BR>
TAGS : SCHOOLS OPEN | V SHIVANKUTTY
SUMMARY : Recognition of schools will be cancelled if entrance exams are conducted for first class – Minister V. Sivankutty

 

Savre Digital

Recent Posts

ബെംഗളൂരുവിൽ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമം; ടെക്കി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…

8 hours ago

കാല്‍വഴുതി കയത്തില്‍ വീണു; കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇ​ടു​ക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…

9 hours ago

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ല

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…

9 hours ago

ഡല്‍ഹി സ്ഫോ​ട​നം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​പ​ങ്കു​വ​ച്ച 15പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോ​ട​നവുമായി ബന്ധപ്പെട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​വും ആ​ക്ഷേ​പ​ക​ര​വു​മാ​യ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച 15പേ​ർ ആ​സാ​മി​ൽ അ​റ​സ്റ്റി​ലായി. റ​ഫി​ജു​ൽ അ​ലി (ബോം​ഗൈ​ഗാ​വ്),…

9 hours ago

കലബുറഗിയിലെ ചിറ്റാപൂരിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി

ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർ‌എസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…

10 hours ago

കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി എം വിനു കോൺഗ്രസ് സ്ഥാനാർത്ഥി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…

11 hours ago