LATEST NEWS

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്; ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും. ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം.

നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്.

SUMMARY: Red alert at Moozhiyar Dam; Shutters may be opened

NEWS BUREAU

Recent Posts

മാവേലി എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു

മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…

1 hour ago

കെ.ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ കേസ്: കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…

1 hour ago

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു; ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …

2 hours ago

ഓപ്പറേഷൻ നുംഖോര്‍: അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…

2 hours ago

നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…

3 hours ago

അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച…

3 hours ago