ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് അടുത്ത രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട്. ഈ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് ഐഎംഡി അറിയിച്ചു.
ബുധനാഴ്ച ഇരുജില്ലകളിലും കനത്ത മഴ പെയ്തിരുന്നു. അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. 24 മണിക്കൂറിനുള്ളിൽ 204.5 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചു. ഗതാഗതം, വൈദ്യുതി വിതരണം എന്നിവ തടസപ്പെടാൻ സാധ്യതയുണ്ട്. ജില്ലാ അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഐഎംഡി നിർദേശിച്ചിട്ടുണ്ട്.
TAGS: KARNATAKA | RAIN UPDATES
SUMMARY: Heavy Rain, ‘Red’ alert issued for Dakshina Kannada and Udupi for July 18 and 19
ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍…
മലപ്പുറം: തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദില്‍ ആരിഫ് ഖാനാണ് മരിച്ചത്. 80…
തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞത്. കുറച്ചുനാളുകളായി…
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസാണ്…