Categories: KERALATOP NEWS

വീണ്ടും ‘കള്ളക്കടൽ’; അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 2.30 മുതൽ മറ്റന്നാൾ രാത്രിവരെയാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം. അതിതീവ്ര തിരമാലകൾൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര ഗവേഷണകേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്..

തീരദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാനും കടലിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ:

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.

Savre Digital

Recent Posts

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; 9 ആപ്പുകളിൽ നിന്നു കൂടി ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…

2 hours ago

ഡി.കെ. സുരേഷിനെ ഇഡി രണ്ടാമതും ചോദ്യം ചെയ്തു

ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…

2 hours ago

കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…

2 hours ago

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്; 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി

ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്‌. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…

3 hours ago

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…

3 hours ago

സംസ്ഥാനത്ത് മഴ കനക്കും; നാളെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസറഗോഡ് ജില്ലകളില്‍ യെല്ലോ…

4 hours ago