LATEST NEWS

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എസ് ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഷാജഹാൻ യൂട്യൂബ് ചാനല്‍ വഴി മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി.

നേരത്തെ സിപിഎം നേതാവ് കെജെ ഷൈൻ, വൈപ്പിൻ എംഎല്‍എ ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു. എസ് ശ്രീജിത്ത് ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററായ കാലത്താണ് തട്ടിപ്പ് നടന്നതെന്നും ഇതില്‍ പോലീസിനും പങ്കുണ്ടെന്ന വീഡിയോ ഷാജഹാൻ അപ്ലോഡ് ചെയ്‌തെന്നാണ് പരാതി. ഈ വീഡിയോ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

SUMMARY: References in Sabarimala Swarnapali case; Case filed against KM Shahjahan

NEWS BUREAU

Recent Posts

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…

2 hours ago

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍

കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…

2 hours ago

അതിര്‍ത്തി കടന്നെത്തിയ പ്രണയം; പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടി ഇന്ത്യാതിര്‍ത്തിയിലെത്തിയ കമിതാക്കളെ പിടികൂടി

കച്ച്‌: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്‌എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20)…

3 hours ago

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില…

4 hours ago

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര നാറാണിയിലാണ് സംഭവം. കാരക്കോണം ‌പി പി എം…

5 hours ago

നടിയെ ആക്രമിച്ച കേസ്: മൊഴി നല്‍കുന്ന ഘട്ടത്തില്‍ പിടി തോമസിന് സമ്മര്‍ദമുണ്ടായിരുന്നു; ഉമ തോമസ് എംഎല്‍എ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കുന്ന ഘട്ടത്തില്‍ പി.ടി. തോമസിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ…

5 hours ago