പാലക്കാട് ഡിവിഷന് കീഴിലുള്ള വിവിധ സ്ഥലങ്ങിളിലെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ താഴെ കൊടുത്തിരിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
ട്രെയിൻ നമ്പർ 06459 കോയമ്പത്തൂർ ജങ്ഷൻ – ഷൊർണൂർ ജങ്ഷൻ പാസഞ്ചർ ജൂൺ ഒന്നിന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രത്യേക യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിക്കും. പാലക്കാടിനും ഷൊർണൂരിനുമിടയിലുള്ള സർവിസ് റദ്ദാക്കും
മേയ് 23ന് 11.45ന് മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി മേയ് 24ന് 12.45ന് പുറപ്പെടും.
ട്രെയിൻ നമ്പർ 06024 കണ്ണൂർ – ഷൊർണൂർ ജങ്ഷൻ മെമു മേയ് 21ന് കണ്ണൂരിൽനിന്ന് ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.
മേയ് 21ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.
മേയ് 21ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ് 55 മിനിറ്റ് വൈകും.
ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് മേയ് 22ന് മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.
മേയ് 22ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് യാത്ര ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.
ട്രെയിൻ നമ്പർ 06458 ഷൊർണൂർ ജങ്ഷൻ – കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ മേയ് 22, 26, 29, ജൂൺ 01, 05 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒരു മണിക്കൂർ വൈകും.
മേയ് 25ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ വൈകും.
ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ് മേയ് 25ന് മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.
ട്രെയിൻ നമ്പർ 16307 ആലപ്പുഴ – കണ്ണൂർ എക്‌സ്‌പ്രസ് മേയ് 25നും ജൂൺ ഒന്നിനും ആലപ്പുഴയിൽനിന്ന് 50 മിനിറ്റ് വൈകും.
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…
കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…
ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍ ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്‌നങ്ങളാലും'…
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…
ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…