LATEST NEWS

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്‌ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായാണ് 97 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോട് നിർദേശിക്കുകയുംചെയ്തു. പിഴ അടച്ചില്ലെങ്കില്‍ ഒരുവർഷം അധികതടവ് അനുഭവിക്കണം.2024 മാർച്ച്‌ 31-ന് വൈകുന്നേരമാണ് സംഭവം. വാഴക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. രാജൻബാബുവാണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.

SUMMARY: Relative who raped eight-year-old girl gets 97 years in prison

NEWS BUREAU

Recent Posts

38 ദിവസത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…

27 minutes ago

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…

2 hours ago

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു.  എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…

2 hours ago

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…

2 hours ago

ഓപ്പറേഷൻ നുംഖോർ: ദുൽഖറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…

2 hours ago

കെ.പി.സി.സി മുൻ സെക്രട്ടറി പി.ജെ. പൗലോസ് അന്തരിച്ചു

മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…

2 hours ago