സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണനക്കെടുക്കും. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം കഴിഞ്ഞ മൂന്ന് തവണയായി മാറ്റിവെച്ച റഹീമിന്റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
സംഭവത്തില്‍ പബ്ലിക് പോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. റഹീം കേസിന്റെ നടപടികള്‍ പിന്തുടരുന്നത് ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ്. ഈ മാസം 12ന് നടക്കേണ്ടിയുരുന്ന സിറ്റിംഗ് സാങ്കേതിക തടസങ്ങള്‍ മൂലം കോടതി നീട്ടിയതായിരുന്നു.
മോചനത്തിന് മുന്നോടിയായി വധശിക്ഷക്കുള്ള ജയില്‍ ശിക്ഷ കാലാവധി നിലവില്‍ റഹീം പൂര്‍ത്തിയാക്കിയതിനാല്‍ മോചനത്തിലേക്കുള്ള വഴി തെളിയും. അനുകൂല വിധി വന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും നല്‍കും. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകള്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുല്‍ റഹീം ജയിലിലാകുന്നത്.
TAGS : ABDHUL RAHIM
SUMMARY : Release of Abdul Rahim; The Saudi court will consider the case again today
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…