ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ എന്നും പ്രചോദനം- കെ.കെ. ശൈലജ

ബെംഗളൂരു: ബ്രിട്ടീഷ് വിരുദ്ധ ജന്മിത്ത വിരുദ്ധ കയ്യൂർ പോലുള്ള ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ വീട്ടിലെ മുത്തശ്ശിമാരിൽ നിന്ന് കേട്ടു വളർന്നതെന്നും തന്നെ കമ്മ്യൂണിസ്റ്റ് ആക്കുന്നതിൽ അത് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ എം.എൽ.എ. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ഓർമ്മക്കുറിപ്പിന്റെ കന്നഡ വിവർത്തനം പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശൈലജ.

ജാതി-ജന്മി-നാടുവാഴിത്ത കാലത്തെ ക്രൂരതകൾ അനുഭവിക്കേണ്ടി വന്ന പാവപ്പെട്ടവരോട് അതൊക്കെ ദൈവ ഇച്ഛയാണെന്ന് പഠിപ്പിക്കുന്നത് കേട്ടപ്പോൾ കുറച്ചു പേർക്ക് സുഖ ജീവിതവും ഭൂരിപക്ഷം പേർക്ക് കഷ്ടവും ഒരു ദൈവവും വിധിക്കാൻ സാധ്യത ഇല്ലെന്നും തനിക്ക് തോന്നിത്തുടങ്ങിയതും ബാല്യത്തിലാണെന്ന് ശൈലജ പറഞ്ഞു. വിവേചനങ്ങൾക്കും കഷ്ടങ്ങൾക്കും അനീതികൾക്കുമെതിരെയുള്ള കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളാണ് ആരോഗ്യ മേഖലയിലും മറ്റെല്ലാ മേഖലകളിലും കേരളത്തെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിലും കോവിഡ് കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയ നിലയിലേക്കുയർത്തിയതെന്നും അവര്‍ പറഞ്ഞു.

നിപ വൈറസ് ബാധിച്ച കുടുംബത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു വന്നപ്പോൾ ഡോക്ടർമാർ അടക്കമുള്ള വൈദ്യലോകം ഞെട്ടിവിറച്ചു നിൽക്കുകയായിരുന്നെന്നും താൻ അവർക്ക് ധൈര്യവും ഉത്തരവാദിത്ത ബോധവും പകർന്നു നൽകുകയായിരുന്നെന്നും ഇതിന് തന്റെ സയൻസ് പശ്ചാത്തലം സഹായമായിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.

കോവിഡ് കാലത്ത് മിറ്റിഗേഷൻ രീതിയാണ് വേണ്ടതെന്നു പ്രതിപക്ഷം ബഹളം വെച്ചിരുന്നെന്നും അത് പിന്തുടർന്നിരുന്നുവെങ്കിൽ കേരളത്തിൽ ജനങ്ങൾ അവശേഷിക്കില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.

ഡോ. എച്ച്.എസ്. അനുപമയാണ് കൃതി കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയത്. ബസവനഗുഡി നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഡോ. വസുന്ധര ഭൂപതി പുസ്തകം പ്രകാശനം ചെയ്തു. ഡോ. എച്ച്.എസ്. അനുപമ, ഡോ. എ. അനിൽകുമാർ, പ്രസന്ന സാലിഗ്രാമ, മഹന്തേഷ്, കെ.എസ്. വിമല തുടങ്ങിയവരും സംസാരിച്ചു. പുസ്തകപ്രീതി, സാർവത്രിക ആരോഗ്യ ആന്തോളന കർണാടക, ക്രിയ മാധ്യമ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
<BR>
TAGS : KK SHAILAJA MLA
SUMMARY : Release of the Kannada translation of the memoir ‘My Life as a Comrade’

Savre Digital

Recent Posts

മാനനഷ്ടക്കേസ് തള്ളണമെന്ന കങ്കണ റണാവത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. 2021ലെ കർഷക സമരത്തില്‍ പങ്കെടുത്ത…

28 minutes ago

ഡല്‍ഹി ഹൈക്കോടതിക്ക്‌ ബോംബ് ഭീഷണി

ഡൽഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഹൈക്കോടതിയുടെ മൂന്നിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. ഇ മെയില്‍ വഴിയാണ് ബോംബ്…

58 minutes ago

ചൈനീസ് നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ചൈനീസ്: ചൈനീസ് പ്രമുഖ നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു…

2 hours ago

സുഗതാഞ്ജലി മേഖലാ തല കാവ്യാലാപന മൽസരഫലം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി മേഖലാതല കാവ്യാലാപന മൽസര വിജയികളെ പ്രഖ്യാപിച്ചു. ഒ.എൻ.വി കുറുപ്പിൻ്റെ  കവിതകളാണ്…

3 hours ago

ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

കാസറഗോഡ്: കുറ്റിക്കോല്‍ പുണ്യംകണ്ടത്ത് വീട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിയതിന് പിന്നാലെ തൂങ്ങി മരിച്ചു. സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. പരുക്കേറ്റ…

3 hours ago

ഡോ. വിഷ്ണുവർധനും ബി.സരോജാ ദേവിക്കും കർണാടക രത്ന പുരസ്കാരം.

ബെംഗളൂരു: തെന്നിന്ത്യന്‍ താരങ്ങളായിരുന്നു ഡോ. വിഷ്ണുവർധനും ബി.സരോജാ ദേവിക്കും കർണാടക രത്ന പുരസ്കാരം. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് സംസ്ഥാനത്തെ പരമോന്നത…

3 hours ago