തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ജീവനോപാദികൾ പുനർനിർമിക്കുന്നതിനുമായി ദീർഘകാല വികസന സംരംഭങ്ങളും പദ്ധതിയിൽ ഉൾപ്പെടുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി അറിയിച്ചു.
പാൽ, പഴങ്ങൾ തുടങ്ങിയവ, അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ, വെള്ളം, ടോയ്ലറ്റ് സാധനങ്ങൾ, ശുചിത്വ വസ്തുക്കൾ തുടങ്ങിയവ് അടിയന്തരമായി ലഭ്യമാക്കും. ദുരിതബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഫൗണ്ടേഷൻ സഹായം നൽകും. പുസ്തകങ്ങളും മറ്റ് സാമഗ്രികളും വിതരണം ചെയ്യും. ക്യാമ്പിലെ താമസക്കാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി ടവറുകൾ സ്ഥാപിക്കുമെന്നും ജിയോ ഭാരത് ഫോണുകൾ ലഭ്യമാക്കുമെന്നും നിത അംബാനി അറിയിച്ചിട്ടുണ്ട്.
വീടുകൾ നഷ്ടപ്പെട്ടവർക്ക് മാറി താമസിക്കാൻ താത്കാലിക സൗകര്യമൊരുക്കും. ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവയും നൽകും. ഉപജീവനം പുനസ്ഥാപിക്കാനായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങൾ, തൊഴിൽ പരിശീലനം കൃഷി, എന്നിവയ്‌ക്ക് പിന്തുണ നൽകും. കൗൺസിലിംഗും കമ്മ്യൂണിറ്റി ഹീലിംഗ് സെൻ്ററുകളും തുടങ്ങുമെന്നും റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ സംഘം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായാകും പ്രവർത്തിക്കുക. കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും എല്ലാവിധ സഹായവും ചെയ്യുമെന്നും നിതാ അംബാനി അറിയിച്ചു.
TAGS: WAYANAD | LANDSLIDE
SUMMARY: Relaince foundation extends helping hand towards wayanad landslide victims
മോസ്കോ: കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം…
ബെംഗളൂരു: വിവരാവകാശ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) മുൻ കമ്മിഷണർ ഡോ. ഡി.ബി.…
ബെംഗളൂരു: കർണാടകയിൽ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണം ഈമാസം അവസാനത്തോടെ ആരംഭിക്കും. ഇതിനുമുന്നോടിയായി ബിഎൽഒമാർക്ക് പരിശീലനം നൽകിത്തുടങ്ങി. അടുത്ത ആഴ്ചയോടെ ഇത്…
ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ…
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന്…