LATEST NEWS

‘ഡെലിവറി തൊഴിലാളികള്‍ക്ക് ആശ്വാസം’; പത്ത് മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കാന്‍ സ്വിഗ്ഗി

ഡല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യമാകുന്നു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിർണ്ണായക ഇടപെടല്‍. കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചുചേർത്ത ഇ-കൊമേഴ്‌സ് പ്രതിനിധികളുടെ യോഗത്തിലാണ് സമയപരിധി നിശ്ചയിച്ചുള്ള ഡെലിവറികള്‍ ഒഴിവാക്കാൻ തീരുമാനമായത്.

10 മിനിറ്റില്‍ ഡെലിവറി എന്ന വാഗ്ദാനം ഒഴിവാക്കാൻ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപന പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു. 10 മിനിറ്റിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന വാഗ്ദാനം ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ തുടങ്ങിയ കമ്പനികള്‍ ഇനി നല്‍കില്ല. “10 മിനിറ്റിനുള്ളില്‍ പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍” എന്ന ടാഗ്‌ലൈൻ “30,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍” എന്നതാക്കി പരിഷ്കരിക്കാൻ തീരുമാനിച്ചു.

അതിവേഗ ഡെലിവറി ലക്ഷ്യമിട്ട് തൊഴിലാളികള്‍ നടത്തുന്ന അപകടകരമായ യാത്രകള്‍ ഒഴിവാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. മെച്ചപ്പെട്ട വേതനത്തിനും ജോലി സുരക്ഷയ്ക്കും വേണ്ടി ഡിസംബർ 25-ന് ഡെലിവറി തൊഴിലാളികളുടെ യൂണിയനുകള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. സമയാധിഷ്ഠിത ഡെലിവറി സമ്മർദ്ദം കുറയ്ക്കണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ഇതിനു പിന്നാലെ സ്വിഗ്ഗിയും സൊമാറ്റോയും ഇൻസെന്റീവ് നിരക്കുകള്‍ വർദ്ധിപ്പിക്കുകയും ചെയ്തു.

SUMMARY: ‘Relief for delivery workers’; Swiggy to stop deliveries for 10 minutes

NEWS BUREAU

Recent Posts

മ​ക​ര​വി​ള​ക്ക്: ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ഇ​ടു​ക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…

31 seconds ago

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ്…

46 minutes ago

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…

1 hour ago

കരൂർ ദുരന്തം: വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…

1 hour ago

ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…

2 hours ago

കെഎൻഎസ്എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…

3 hours ago