കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിന്‍റെ പേരില്‍ 2 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. പ്രതികള്‍ക്കെതിരേ നോട്ടീസ് അയച്ച് അവരെ ചോദ‍്യം ചെയ്യുമെന്ന് കഴിഞ്ഞയാഴ്ച പോലീസ് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ കോടതിയുടെ പരിഗണയിലുള്ള കേസാണിതെന്നും എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോൾ ഷംനാദിന്‍റെ പരാതിയില്‍ തലയോലപ്പറമ്പ് പോലീസ് അകാരണമായി കേസെടുത്ത് മുന്നോട്ട് പോവുകയായിരുന്നുവെന്നും സബ് കോടതി കേസ് തീർപ്പാക്കുന്നതിനു മുമ്പ് തന്നെ അനാവശ‍്യമായാണ് പോലീസ് അന്വേഷണമെന്നും ഇരുവരും വാദിച്ചു. ഇത് പരിഗണിച്ചാണ് നിലവില്‍ കേസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
SUMMARY: Relief for Nivin Pauly; High Court stays fraud case
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…
വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…