കൊച്ചി: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തത്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബർ 15-നാണ് ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കുക.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിടണമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയായ മാധ്യമപ്രവർത്തകയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളുടെ വോയ്‌സ് ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, അത് താനാണ് പുറത്തുവിട്ടതെന്ന് സംശയിച്ച് പരാതിക്കാരി തന്നില്‍ നിന്ന് അകലുകയായിരുന്നു.
വിവാഹിതയായിരുന്നെങ്കിലും അവർ അകന്നാണ് കഴിഞ്ഞിരുന്നതെന്നും തനിക്കറിയാമായിരുന്നു. വോയ്‌സ് ക്ലിപ്പുകള്‍ ചോർന്നതുമായി ബന്ധപ്പെട്ട പരാതി അപ്പോള്‍ ഉന്നയിക്കേണ്ടതില്ലെന്ന് ഇരുവരും ചേർന്ന് തീരുമാനിച്ചതായിരുന്നു. എന്നാല്‍, താൻ ഒരു രാഷ്ട്രീയ പ്രവർത്തകനായതുകൊണ്ട് മാധ്യമങ്ങള്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും എതിർപക്ഷത്തുള്ളവർ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നതെന്നാണ് ഹർജിയിലെ പ്രധാനവാദം.
സംഭാഷണത്തിന്റെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെങ്കിലും പോലീസ് പിന്നാലെയുള്ളതിനാല്‍ ഇത് ഹാജരാക്കാൻ സാധിക്കുന്നില്ല. വൈകിയുള്ള പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ അവസരം ലഭിച്ചാല്‍ കാര്യങ്ങള്‍ വിശദീകരിക്കാൻ തയ്യാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹർജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രണ്ടാമത്തെ കേസില്‍ രാഹുലിന്റെ അറസ്റ്റിന് തടസ്സമില്ല.
SUMMARY: Relief for Rahul in rape case; High Court stays arrest
വയനാട് : 10 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റില്‍. വയനാട് സ്വദേശി ചാക്കോയെ (74) ആണ് രാജാക്കാട് പോലീസ് അറസ്റ്റ്…
ബെംഗളൂരു: കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. വിജയ കർണാടക അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ് മുഖ്യാതിഥിയായി. കെ.എൻ.ഇ.ടി…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണകളിലായി 760 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്.…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു പരപ്പന അഗ്രഹാര…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ ദിലീപ് മുഖ്യമന്ത്രിയ്ക്ക് അയച്ച മെസേജ് വിവരം…