മലപ്പുറം: നിപ ബാധിച്ചു മരിച്ച പതിനാലുകാരന്റെ രക്ഷിതാക്കളുടേതുൾപ്പെടെ ഇന്ന് പരിശോധിച്ച 9 സാമ്പിളുകൾ നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച പരിശോധനാ ഫലമാണ് പുറത്തുവന്നത്.
തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവും ഇന്ന് പുറത്തുവരും. 406 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പില്‍നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു സ്ഥിരീകരിക്കാനായി വവ്വാലുകളെ നിരീക്ഷിക്കുന്നതിനു ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. ഐസിഎംആര്‍ സംഘം ഇതിനകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
<BR>
TAGS : NIPAH VIRUS | HEALTH | KERALA
SUMMARY : The test results of nine people, including the parents of the deceased fourteen-year-old, were also negative
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…