KARNATAKA

ധർമസ്ഥലയിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബുധനാഴ്ച നേത്രാവതിസ്നാനഘട്ടത്തിന് സമീപത്തുള്ള ബംഗ്ലഗുഡ്ഡയിൽ ഒമ്പത് സ്ഥലങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. 2012-ൽ കൊല്ലപ്പെട്ട യുവതിയുടെ മാതൃസഹോദരനായ വിട്ടൽ ഗൗഡ ബംഗ്ലഗുഡ്ഡയിലെ 12 ഏക്കർ വനമേഖലയിൽ നിരവധി അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടുവെന്ന  അവകാശവാദത്തെ തുടർന്നാണ് എസ്‌ഐടി തിരച്ചിൽ പുനരാരംഭിച്ചത്. കണ്ടെത്തിയ മനുഷ്യാസ്ഥികള്‍ ഫൊറൻസിക് പരിശോധനയ്ക്കായി ബെംഗളൂരുവിലേക്ക് അയച്ചതായും എസ്ഐടി അറിയിച്ചു.

ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടുവരെ നീണ്ടു. കുഴിയെടുത്തുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. എസ്‌ഐടി ഉദ്യോഗസ്ഥർ, ബെൽത്തങ്ങാടി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് വിദഗ്ധർ, ക്രൈം സീൻ ഓഫീസർമാർ (സോക്കോ), റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ, തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് നേത്രാവതി കുളിക്കടവിന് സമീപമുള്ള വനത്തിൽ തിരച്ചിൽ നടത്തിയത്. എസ്‌ഐടി എസ്‌പിമാരായ ജിതേന്ദ്ര കുമാർ ദയാമ, സിഎ സൈമൺ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയെ ആഗസ്റ്റ് 23നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്ക് വഴങ്ങി ധർമസ്ഥലയിലെ വിവിധ ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ.
SUMMARY: Remains of bodies found again in Dharmasthala

 

NEWS DESK

Recent Posts

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട ഏച്ചൂർകോട്ടം റോഡ്…

4 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ 26 വരെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന്…

30 minutes ago

‘സി എം വിത്ത് മി’ പുതിയ ജനസമ്പർക്ക പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സംരംഭം ആരംഭിച്ച് സര്‍ക്കാര്‍.…

55 minutes ago

‘വോട്ട് ചോരി’; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് ഡല്‍ഹിയിലെ പുതിയ…

1 hour ago

അമേരിക്കയിൽ വെടിവെയ്പ്പ്; 3 പോലീസുകാർ കൊല്ലപ്പെട്ടു

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവെയ്‌പ്പിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച പ്രാദേശിക…

1 hour ago

ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…

10 hours ago