LATEST NEWS

കാസറഗോഡ് സബ് ജയിലില്‍ റിമാൻഡ് പ്രതി മരിച്ച സംഭവം; മര്‍ദനം ഏറ്റിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കാസറഗോഡ്: കാസറഗോഡ് റിമാന്‍ഡ് പ്രതി മുബഷിര്‍ ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.

അതേസമയം ദേളി സ്വദേശി മുബഷിറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച്‌ കുടുംബം രംഗത്തെത്തി. ജയിലില്‍ കാണാന്‍ പോയപ്പോള്‍ മര്‍ദ്ദനമേറ്റ കാര്യം മുബഷിര്‍ പറഞ്ഞിരുന്നുവെന്ന് മാതാവ് ഹാജറ പറഞ്ഞു. മകന് ഒരു രോഗവും ഇല്ലായിരുന്നു. അറിയാത്ത ഗുളികള്‍ നല്‍കിയെന്നും ജയില്‍ മാറ്റണമെന്ന് മുബഷീര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു.

മരിച്ചതിന്റെ തലേദിവസം പോയപ്പോഴും മുബഷീര്‍ ആശുപത്രിയിലായിരുന്നു. മുബഷിറിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നും മാതാവ് ആവശ്യപ്പെട്ടു. 2016 ലെ പോക്‌സോ കേസില്‍ ഈ മാസമാണ് മുബഷിര്‍ അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് മുബഷിറിനെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

SUMMARY: Remanded suspect dies in Kasaragod sub-jail; Initial postmortem report says he was not beaten

NEWS BUREAU

Recent Posts

കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് എന്ന യുവതിയെയാണ്…

19 minutes ago

അതിശൈത്യം: തണുത്തുവിറച്ച് ഉത്തരേന്ത്യ, വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ.ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു…

33 minutes ago

ശബരിമലയിൽ നടന്നത് വന്‍ കൊള്ള; ക​ട്ടി​ളപ്പാളി, ദ്വാ​ര​പാ​ല​ക ശിൽപ്പങ്ങളിൽ സ്വ​ർ​ണം കു​റ​വെന്ന് സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം

കൊച്ചി: ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്ന് വ്യക്തമാക്കി ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ്എസ്‌സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി…

56 minutes ago

സാംബയിൽ പാക് ഡ്രോൺ; അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിൽ പാക് ഡ്രോൺ; അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ…

1 hour ago

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി…

2 hours ago

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ദേവനഹള്ളി ബൈച്ചാപൂരിനടുത്തുള്ള അഗലകോയ്ക്ക് സമീപം ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു. ഹുൻസമാരനഹള്ളിയിലെ സ്വകാര്യ കോളജ്…

2 hours ago