Categories: KERALATOP NEWS

പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധൻ ഡോ. ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

നെടുമ്പാശ്ശേരി: പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയില്‍ അദേഹത്തെ കണ്ടെത്തിയത്.

സഹോദരനും മറ്റൊരാൾക്കുമൊപ്പം ഫാം ഹൗസിൽ ഇന്നലെ വൈകിട്ടുണ്ടായിരുന്നു. പിന്നീട് രാത്രിയോടെ ഇവർ മടങ്ങുകയായിരുന്നു. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടത്തും.

25,000ത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ജോര്‍ജ് പി എബ്രഹാം നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലാണ് അദേഹം നിലവില്‍ സേവനം അനുഷ്ടിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. കേരളത്തിലെ ആദ്യത്തെ കഡാവർ ട്രാൻസ്പ്ലാൻറ്, പിസിഎൻഎൽ, ലാപ് ഡോണർ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി എന്നിവയും നടത്തി.

▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

<BR>
TAGS : DEATH | DR. GEORGE P ABRAHAM
SUMMARY : Renal specialist Dr. George P. Abraham found dead

Savre Digital

Recent Posts

പാകിസ്ഥാനിൽ മിന്നൽ പ്രളയം: മുന്നൂറിലേറെ മരണം

പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…

11 minutes ago

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…

1 hour ago

കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനം; വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ

കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായില്‍ ക്രിസ്‌ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍…

1 hour ago

കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം

കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയില്‍ ആണ് അപകടമുണ്ടായത്. സംഭവ…

2 hours ago

നവദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം: നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19)…

3 hours ago

ഇൻഡിഗോ വിമാനത്തില്‍ സഹയാത്രികയോട് മോശമായി പെരുമാറി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…

4 hours ago