ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍ നിന്നും യാത്ര തുടങ്ങുന്ന എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ 16 മുതൽ 2026 ജനുവരി 16 വരെ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽനിന്നാണ് പുറപ്പെടുക.
എറണാകുളം-കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ്: എറണാകുളം-കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ് (12678) നാളെ മുതൽ ജനുവരി 15 വരെ കർമലാരാം വഴി ബയ്യപ്പനഹള്ളി ടെർമിനലിലെത്തും. കെഎസ്ആർ ബെംഗളൂരു-എറണാകുളം എക്‌സ്പ്രസ് (12677) 16 മുതൽ രാവിലെ 6.10നു ബയ്യപ്പനഹള്ളി ടെർമിനലിൽനിന്ന് പുറപ്പെടും. ഇരുഭാഗത്തെക്കുമുള്ള സര്‍വീസില്‍ കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്റ് സ്റ്റോപ്പുകള്‍ ഈ ദിവസങ്ങളില്‍ ഒഴിവാക്കും.
കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് : മംഗളൂരു വഴി സര്‍വീസ് നടത്തുന്ന കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) നാളെ മുതൽ ജനുവരി 15 വരെ യശ്വന്തപുര, ഹെബ്ബാൾ, ബാനസവാടി വഴി രാവിലെ 7.45ന് ബയ്യപ്പനഹള്ളി ടെർമിനലിലെത്തും കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511) 16ന് രാത്രി 8ന് ബയ്യപ്പനഹള്ളി ടെർമിനലിൽനിന്നു പുറപ്പെടും. ഇരുഭാഗത്തെക്കുമുള്ള സര്‍വീസില്‍ കെഎസ്ആർ ബെംഗളൂരുവിലെ സ്റ്റോപ് ഒഴിവാക്കിയിട്ടുണ്ട്.
SUMMARY: Renovation works at KSR station; From Ernakulam Intercity, Kannur Express 16 via Mangaluru from Baiyappanahalli
ഇടുക്കി: വിദ്യാര്‍ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ്…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…
ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…