ബെംഗളൂരു: പ്രശസ്ത ആയുർവേദ ഡോക്ടറും ആയുർവേദ വകുപ്പിൽ ഡി.എം.ഒ.യും ആയിരുന്ന ഡോ.കെ.പാറുക്കുട്ടി അമ്മ ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ മന്ത്രിയും എൻ.സി.പി. മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന എ.സി ഷണ്‍മുഖദാസിന്റെ ഭാര്യയാണ്. ബെംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. കോട്ടക്കല്‍ ആയുർവേദ കോളജില്‍ പാറുക്കുട്ടിയമ്മയുടെ സഹപാഠിയായിരുന്നു എ.സി. ഷണ്‍മുഖദാസ്. പിന്നീട് ആ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു.
മക്കള്‍: ഡോ. ഷറീനാദാസ് (വെങ്കിടരമണ ആയുര്‍വേദ കോളജ്, ചെന്നൈ), ഷബ്‌നാദാസ് (ആയുര്‍വേദ ഡോക്ടര്‍, മേത്തോട്ടുതാഴം): മരുമക്കള്‍: ഡോ. ആര്‍ വീരചോളന്‍(ചെന്നൈ കോര്‍പറേഷന്‍ ഹെല്‍ത്ത് സര്‍വീസ്), ടി. സജീവന്‍ (അസി. പ്രഫ. ജെ.ഡി.ടി കോളേജ് ഓഫ് ഫിസിയോ തെറാപ്പി). ഭൗതികശരീരം ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എരഞ്ഞിക്കലിലുള്ള വസതിയിലേക്ക് കൊണ്ടുവരും.
TAGS : LATEST NEWS
SUMMARY : Renowned Ayurvedic doctor K. Parukutty Amma passes away
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
കൊച്ചി: വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികള്‍ക്ക് H1N1 സ്ഥിരീകരിക്കുകയും 14 ഓളം വിദ്യാർഥികള്‍ക്ക് പനിയും പിടിപെടുകയും ചെയ്ത ഹെല്‍ത്ത്…