ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ മുഖ്യപ്രതി പവിത്ര ഗൗഡ, എ7 അനുകുമാർ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. 57-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യഹർജി തള്ളിയത്.
പവിത്ര ഗൗഡയുടെ അഭിഭാഷകൻ ടോമി സെബാസ്റ്റ്യനും അനുകുമാറിൻ്റെ അഭിഭാഷകനായ രാമസ്വാമിയുമാണ് ജാമ്യത്തിനായി വാദിച്ചത്. ഓഗസ്റ്റ് 19 ന്, പവിത്ര ഗൗഡയുടെ അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് 31 ലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച കോടതി വീണ്ടും അപേക്ഷ പരിഗണിക്കുകയും ജാമ്യം നിരസിക്കുകയുമായിരുന്നു.
പവിത്ര ഗൗഡയ്ക്ക് ജാമ്യം നൽകരുതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) പ്രസന്ന കുമാർ വാദിച്ചു. സ്ത്രീകൾക്ക് ജാമ്യത്തിന് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന കേരള, കൊൽക്കത്ത ഹൈക്കോടതി ഉത്തരവുകൾ ഉദ്ധരിച്ചായിരുന്നു ഇക്കാര്യം വാദിച്ചത്.
പവിത്രയ്‌ക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും മറ്റ് പ്രതികൾ അവർക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്‌പിപി) വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു.
TAGS: BENGALURU | PAVITRA GOWDA
SUMMARY: Court rejects Pavithra Gowda’s bail plea
തിരുവനന്തപുരം: മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നു. നിയമസഭയ്ക്കുള്ളില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു.…
കൊച്ചി: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് തനിക്കെതിരെ അപവാദ പ്രചാരണം…
തിരുവനന്തപുരം: പുഞ്ചക്കരി പേരകം ജംഗ്ഷന് സമീപം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. ശരണ്യ- ശങ്കർ ദമ്പതികള്‍ തിരുവല്ലം പുഞ്ചക്കരി…
ഡൽഹി: മുൻ ഐപിഎൽ ചെയർമാനും വിവാദ വ്യവസായിയുമായ ലളിത് മോദിയുടെ സഹോദരനും പ്രമുഖ വ്യവസായിയുമായ സമീര്‍ മോദി ബലാത്സംഗക്കേസിൽ അറസ്റ്റിൽ.…
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന്…
ബെംഗളൂരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ-1 വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ.…