ബെംഗളൂരു: തലശ്ശേരി-മൈസൂരു സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മലബാർ മുസ്‌ലിം അസോസിയേഷൻ എൻ.എ. ഹാരിസ് എം.എൽ.എ. മുഖേന കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കഹോളിക്ക് നിവേദനം നൽകിയിരുന്നു.
റോഡ് തകർന്ന് തരിപ്പണമായ സ്ഥലങ്ങളിൽ ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. തെക്കൻ കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരടക്കം കേരളത്തിലേക്കുള്ള ഭൂരിഭാഗവും ആശ്രയിക്കുന്ന പാതയാണിത്. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കുടകിലേക്കും തിരിച്ചും ദിവസേന നൂറുകണക്കിന് ചരക്കുവാഹനങ്ങളും മറ്റു വാഹനങ്ങളും കടന്നുപോകുന്നതാണ് ഈ പാത.
<BR>
TAGS : MAKKOOTTAM CHURAM
SUMMARY : Repairs have begun on the Makkootam Churam road.
കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ…
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി…
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…
ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…