LATEST NEWS

സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമെന്ന് റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കോട്ടയം: കോട്ടയം ആർപ്പൂക്കരയില്‍ വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങള്‍ പുറത്ത്. അസ്ഥികൂടങ്ങള്‍ മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റേതാണെന്നാണ് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. വിശദമായ പരിശോധയ്ക്കായി അസ്ഥിക്ഷണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഇവിടെ വെച്ച്‌ വിശദമാ ശാസ്ത്രീയ പരിശോധനകള്‍ക് നടത്തും.

അസ്ഥികളുടെ പ്രാഥമിക പരിശോധന ഇന്നലെ തന്നെ കോട്ടയം മെഡിക്കല്‍ കല്ലജ് ആശുപത്രിയില്‍ നടത്തിയിരുന്നു. വിശദമായ പോസ്റ്റ്മോർട്ടവും നടന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമാരകം, കോട്ടയം ഈസ്റ്റ്‌, കോട്ടയം വെസ്റ്റ് തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് ആർപ്പൂക്കര അമ്പലക്കവല മെഡിക്കല്‍ കോളേജ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഗ്രൗണ്ടില്‍ കളിക്കാനെത്തിയ വിദ്യാർഥികളാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടത്. കുറ്റിക്കാട്ടിലേക്ക് തെറിച്ചുപോയ ഫുട്ബോള്‍ തിരയാൻ കയറിയപ്പോഴായിരുന്നു കുട്ടികള്‍ അസ്ഥികള്‍ കണ്ടത്. തുടർന്ന് വിവരം ഗാന്ധിനഗർ പോലീസില്‍ അറിയിക്കുകയായിരുന്നു.

അസ്ഥികൂടത്തിന് സമീപം വെള്ളമുണ്ടും കണ്ടെത്തി. മുഴുവൻ അസ്ഥിഭാഗങ്ങളും തന്നെ സംഭവസ്ഥലത്തു നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊലപാതകത്തിലേയ്ക്കെത്തുന്ന തെളിവുകളോ, പരുക്കുകളോ അസ്ഥികൂടത്തില്‍ കണ്ടെത്താനായിട്ടില്ലന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇതുസംബന്ധിച്ച്‌ അന്തിമനിഗമനത്തിലെത്താനാകു. സംഭവസ്ഥലത്ത്തന്നെ മൃതദേഹം അഴുകി അസ്ഥിതെളിഞ്ഞതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

SUMMARY: Report says skeleton of a man found on school grounds; Police intensify investigation

NEWS BUREAU

Recent Posts

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…

8 minutes ago

ദൃശ്യ വധക്കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…

1 hour ago

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…

2 hours ago

ആറുവയസുകാരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…

2 hours ago

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ​ചൊവ്വാഴ്ച രാവിലെ…

2 hours ago

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…

2 hours ago