ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 16 മുതൽ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ജനുവരി 16ന് തുടക്കം. വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ പ്രധാന സംഭവങ്ങളും പുഷ്പാലങ്കാരത്തിലൂടെ ഒരുക്കിയ കാഴ്ചകളായിരിക്കും ഇത്തവണ പ്രധാന ആകർഷണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു. ജനുവരി 26നാണ് മേള അവസാനിക്കുന്നത്. വാല്മീകിയുടെ പ്രതിമയൊരുക്കുന്നതിനായി 25 ലക്ഷം പൂക്കൾ ഉപയോഗിക്കും. വാൽമീകിയുടെ ആശ്രമം, പ്രധാന രാമായണ രംഗങ്ങൾ, എന്നിവയും പൂക്കളിൽ ഒരുക്കും.

രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രവേശനം. മുതിര്‍ന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ‍ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 രൂപയും വാരാന്ത്യങ്ങളിൽ 30 രൂപയുമാണ് നിരക്ക്. എന്നാല്‌ യൂണിഫോമിൽ വരുന്ന സ്കൂൾ കുട്ടികള്‍ക്ക് എല്ലാ ദിവസവും സൗജന്യ പ്രവേശനമാണ്.

പ്രഭാത നടത്തക്കാർക്ക് രാവിലെ 9 മണിക്ക് മുമ്പ് പ്രവേശനം സൗജന്യമാണ്. രാവിലെ 9 മണിക്ക് ശേഷം, പ്രവേശന കവാടത്തിൽ നിന്ന് ടിക്കറ്റുകൾ വാങ്ങണം. ലാൽബാഗ് ഗാർഡന് സമീപമുള്ള പ്രവേശന കൗണ്ടറുകളിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ വാങ്ങാൻ കഴിയൂ. ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമല്ല.

TAGS: BENGALURU | LALBAG FLOWER SHOW
SUMMARY: Lalbag flower show to start by 16

Savre Digital

Recent Posts

ചെങ്കടലിലെ കപ്പല്‍ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു

ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…

43 minutes ago

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യമില്ല

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…

2 hours ago

കോട്ടയം റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം

കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…

3 hours ago

കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍; എട്ടു പേര്‍ അറസ്റ്റില്‍

കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…

4 hours ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ…

5 hours ago