Categories: KARNATAKATOP NEWS

അർജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ; പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തടസം

ബെംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ മലയാളി ‍ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ പ്രതിസന്ധികൾ. പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തിരച്ചിലിന് തടസം സൃഷ്ടിക്കുകയാണ്. ഡൈവിങ് ബുദ്ധിമുട്ടെന്ന് ദൗത്യ സംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഷിരൂരിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്തിരുന്നു.

ഡ്രഡ്ജർ എത്തിച്ചതിന് ശേഷം മാത്രമെ തിരച്ചിൽ പൂർണ തോതിൽ സാധ്യമാവൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ മാസം 22ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇക്കാരണത്താൽ തന്നെ ഇന്ന് തിരച്ചിൽ ഉണ്ടാകില്ല.

ഈശ്വർ മാൽ‌പെ സംഘം നടത്തിയ തിരച്ചിലിൽ വലിയ ലോഹഭാ​ഗങ്ങളും അർജുൻ ഓടിച്ച ലോറിയിലെ കയറിന്റെ കൂടുതൽ ഭാ​ഗങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് സഹോദരി ഭർത്താവ് സ്ഥിരീകരിച്ചു. മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun delays again

Savre Digital

Recent Posts

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

6 minutes ago

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

50 minutes ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

60 minutes ago

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…

1 hour ago

എം.ഡി.എം.എ വില്‍പ്പന; മംഗളൂരുവില്‍ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…

1 hour ago

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…

2 hours ago