ബെംഗളൂരു: കാലാവസ്ഥ അനുകൂലമായാല് അങ്കോള – ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി തിരച്ചില് പുനരാരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഡൈവിംഗിന് അനുകൂലമായ സാഹചര്യം നിലവില് ഇല്ല. അടിയൊഴുക്ക് 4 നോട്സില് എത്തിയാല് തിരച്ചില് നടത്താമെന്നാണ് കര്ണാടക വ്യക്തമാക്കിയത്. ഡ്രഡ്ജര് ഉപയോഗിച്ചുള്ള തിരച്ചിലും പ്രായോഗികമല്ല. ആഴവും ഒഴുക്കുമാണ് പ്രധാന വെല്ലുവിളിയെന്ന് റവന്യൂമന്ത്രി കൃഷ്ണ ബൈരേ ഗൗഡ പറഞ്ഞു. അതേസമയം പ്രദേശത്തിന് സമീപം കണ്ടെത്തിയ മൃതദേഹം അർജുന്റെത് ആകാൻ സാധ്യത കുറവാണെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് പ്രദേശത്ത് നിന്നും മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹമാകാം ഇതെന്നാണ് സംശയിക്കുന്നത്. അകനാശിനി അഴിമുഖത്താണ് ഇന്നലെ മൃതദേഹം കണ്ടത്. ഗംഗാവലി പുഴയിൽ നിന്നും 35 കിലോമീറ്റർ ദൂരെയാണ് ഇത്. അതുകൊണ്ട് തന്നെ മൃതദേഹം അർജുന്റേത് ആകാനുള്ള സാധ്യത കുറവാണ്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. അതിനാൽ തിരിച്ചറിയാൻ മറ്റ് പരിശോധനകൾ ആവശ്യമാണെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.
TAGS: ARJUN | SHIROOR LANDSLIDE
SUMMARY: Rescue operation for arjun can be restarted only of weather in good condition
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…
തിരുവനന്തപുരം: ബിജെപി നേതാവും കൗണ്സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില് വികെ പ്രശാന്ത് എംഎല്എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…
ന്യൂഡല്ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…