ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം ശക്തമാക്കി അധികൃതർ. ഹെലികോപ്റ്ററില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടലില്‍ വൻതോതില്‍ മണ്ണ് വന്ന് അടിഞ്ഞതിനാല്‍ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്.
ഹെലികോപ്റ്റല്‍ ഉപയോഗിച്ച് ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഭീകരമായ കാഴ്ചകളാണ് മുണ്ടക്കൈയിലെ ദുരന്ത ഭൂമിയില്‍ നിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോള്‍ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്.
മന്ത്രിമാരടക്കം രക്ഷാപ്രവർത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. രാജൻ തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയും ഗവർണറും ഇന്ന് വയനാട്ടിലെത്തും. 166 പേർ മരിച്ചതായാണ് ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികള്‍ വേഗത്തിലാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനും അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്.
TAGS : WAYANAD LANDSLIDE | RESCUE | HELICOPTER | FOOD
SUMMARY : Rescue operation intensified in Mundakai; Food kits were delivered by helicopter
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…