ബെംഗളൂരു: ഉത്തര കന്നഡയിലർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഒമ്പതാം ദിവസവും തുടരുന്നു. സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്നു നടക്കുന്നത്. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നാണ് സോണാർ സിഗ്നലും ലഭിച്ചത്.
ആകാശത്തുനിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്നുപോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമായ ഐബോഡ് ഇന്ന് തിരച്ചിലിനായി ഉപയോഗിക്കുന്നത്. കര, നാവിക സേനകൾ ഒത്തുചേർന്നാണ് തിരച്ചിൽ നടത്തുന്നത്. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം.ഇന്ദ്രബാൽ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. അപകടത്തിൽപ്പെട്ട അർജുൻ ഉൾപ്പെടെ നാല് പേരെയാണ് കണ്ടെത്താനുള്ളത്.
ജൂലൈ 16നാണ് അങ്കോള – ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടത്. ദേശീയപാതയിലെ മണ്ണ് പൂർണമായി നീക്കിയിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്നാണ് തിരച്ചിൽ പുഴയിലേക്ക് കൂടി വ്യാപിപ്പിച്ചത്. റഡാർ പരിശോധനയിൽ പുഴയിൽ നിന്ന് ചില സിഗ്നലുകൾ ലഭിച്ചതാണ് പുഴയിൽതന്നെ തിരച്ചിൽ തുടരാൻ രക്ഷാദൗത്യ സംഘം തീരുമാനിച്ചത്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun swept away in landslide underway
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…