Categories: KERALATOP NEWS

വയനാട് ഉരുൾപൊട്ടൽ; കാണാതായ 126 പേർക്കായി ഇന്നും ജനകീയ തിരച്ചിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും തിരരച്ചിൽ. 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും തിരച്ചിലിൽ പങ്കെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരും ഇതിനായി പങ്കുച്ചേരും. രാവിലെ എട്ടുമണിയോടെ തിരച്ചിൽ ആരംഭിക്കും. രാവിലെ ഒമ്പത് മണിക്കകം രജിസ്റ്റർ ചെയ്തവർക്കു മാത്രമേ തിരച്ചിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. പുഴയുടെ ഭാ​ഗങ്ങളിൽ സേന തിരച്ചിൽ നടത്തും.

ദുരിതബാധിതരുടെ അതിജീവനത്തിനായി ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയിട്ടുണ്ട്. ദുരന്തഭൂമി നേരിട്ട് കണ്ട് അവലോകനം ചെയ്തതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർ‌ശം. പാക്കേജ് സംബന്ധിച്ച വിഷയങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും പണം തടസമാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളം വിശദമായി മെമ്മോറണ്ടം നൽകിയാൽ ആവശ്യമായ പരിഹാരം കേന്ദ്രസർക്കാർ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം വയനാട് ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ സമർപ്പിക്കും. പുനരധിവാസത്തിനും മറ്റുമായി 3500 കോടിയോളം രൂപയാണ് സർക്കാർ കണക്ക് കൂട്ടുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുകക്കൊപ്പം സംസ്ഥാന ഖജനാവിൽ നിന്ന് പണം ചിലവാക്കി പുനരധിവാസം നടത്താനാണ് സർക്കാരിന്‍റെ തീരുമാനം.

TAGS: WAYANAD | LANDSLIDE
SUMMARY: Rescue mission in wayanad landslide to continue even for today

Savre Digital

Recent Posts

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

21 minutes ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

50 minutes ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

1 hour ago

കോലാറില്‍ മലയാളം മിഷൻ പഠന ക്ലാസിന് തുടക്കമായി

ബെംഗളൂരു: കെജിഎഫ് കേരളസമാജം ബിഇഎംഎൽ യുടെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച മലയാളം മിഷൻ 'സൃഷ്ടി' കന്നഡ, മലയാളം ക്ലാസുകളുടെ ഉദ്ഘാടനം…

1 hour ago

സ്വാതന്ത്ര്യദിന അവധി: മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

പാലക്കാട്: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രതിരക്ക് പരിഗണിച്ച് മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ട്രെയിൻ നമ്പർ 06041…

1 hour ago

അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്; 84 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും…

2 hours ago