ബെംഗളൂരു: ഉത്തര കന്നഡയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാംദിവസം പിന്നിടുമ്പോഴും വിഫലം. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗംഗാവലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ പുഴയിലെ തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു.
തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടികിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്. ആഴത്തിൽ തുരന്നുള്ള പരിശോധനയ്ക്കായി ബോറിങ് യന്ത്രവും എത്തിച്ചിരുന്നു.
ഇതിനിടെ അർജുന്റെ ലോറി ഷിരൂരിലെ അപകടസ്ഥലത്തേക്ക് പോകുന്ന വിഡിയോ ദൃശ്യങ്ങൾ ലഭിച്ചതായി കർണാടക പോലീസ് അറിയിച്ചു.
കന്യാകുമാരി- പനവേൽ ദേശീയപാത 66ൽ മംഗളൂരു- ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. ലോറിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്പി എം. നാരായണ പറഞ്ഞു. അർജുൻ സഞ്ചരിച്ച ലോറി അപകടസ്ഥലത്തേക്ക് എത്തിയോ എന്ന് ഉറപ്പാക്കാനാണ് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചത്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun gives no hope for the eight day also
2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…
കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…
ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…
ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ ലഭിച്ചേക്കും.മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ.തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ഇന്ന്…