ബെംഗളൂരു: ഉത്തര കന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്. നിലവിൽ ഷിരൂർ – അങ്കോള റോഡിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇക്കാരണത്താൽ തന്നെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞകാര്യമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നേരത്തെ, പത്ത് മണിവരെ രക്ഷാപ്രവർത്തനം തുടരുമെന്നായിരുന്നു അറിയിച്ചത്. ഞായറാഴ്ച പുലർച്ചെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തിരച്ചിൽ നടത്തുന്ന ഭാഗത്ത് അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടാവാൻ 70 ശതമാനം സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് പറഞ്ഞു. ഇതിനനുസരിച്ച് രക്ഷാപ്രവർത്തനത്തിന്റെ രീതി മാറ്റിയിട്ടുണ്ട്. ഈ ഭാഗത്ത് റഡാറിൽ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ അധികാരികൾ അറിയിച്ചു.
TAGS: KARNATAKA | LANDSLIDE
SUMMARY: Rescue operation for arjun and other victims ended for today, will restart tomorrow
ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…
ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും…
ലഖ്നൗ: ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. പുലർച്ചെ നാല് മണിയോടെയാണ്…
ബെംഗളൂരു: ജന്മദിനപാർട്ടിക്കിടെ പോലീസ് പരിശോധനയ്ക്കെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാലാം നിലയില്‍ താഴേക്ക് ചാടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് ഗുരുതര പരുക്ക്.…
അബുദാബി: അടുത്ത സീസൺ ഐ.പി.എല്ലിലേക്കുള്ള മിനി താരലേലം ഇന്ന് അബുദാബിയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ…
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള നാല് തീര്‍ഥാടകര്‍ക്ക് പരുക്ക്. ഇതിൽ ഒരാളുടെ കാൽ…