ബെംഗളൂരു : സ്കൂൾ പരിസരത്തെ വൈദ്യുതലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചിക്കമഗളൂരു കാഡുർ കുപ്പാളിലെ മൊറാർജി റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയും ഹുല്ലഹള്ളി സ്വദേശിയുമായ ആകാശ് (13) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്ന ആകാശ് മരത്തിൽ കയറുന്നതിനിടെ അബദ്ധത്തിൽ മരത്തോട് ചേർന്ന് തൂങ്ങിക്കിടന്ന വൈദ്യുതി ലൈനിൽ തൊടുകയായിരുന്നു. ഷോക്കേറ്റു വീണതിനെ തുടർന്ന് സ്‌കൂൾ ജീവനക്കാർ കടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സ്കൂളിലെത്തി പ്രതിഷേധിച്ചു. മുൻ എം.എൽ.എ. വൈ.എസ്.വി. ദത്തയും സ്കൂളിലെത്തി സാമൂഹികക്ഷേമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് സാമൂഹികക്ഷേമവകുപ്പ് നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ അനുവദിച്ചു.
സംഭവത്തെത്തുടർന്ന് ഇൻചാർജ് പ്രിൻസിപ്പൽ ടി.ധനരാജ് ഉൾപ്പെടെ സ്കൂളിലെ എട്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
<br>
TAGS : KARNATAKA | CHIKKAMAGALURU NEWS
SUMMARY : Residential school student died due to electric shock
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില് ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…