കോഴിക്കോട്: ഓണത്തിരക്ക് പ്രമാണിച്ച് താമരശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റില്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. വ്യൂപോയിന്‍റില്‍ വാഹനം നിര്‍ത്തുകയോ ആളുകള്‍ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നു ജില്ലാ കലക്ടർ നിര്‍ദേശം നല്‍കിയിരുന്നു.
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്‌ക്കെടുത്ത് ഇപ്പോള്‍ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്‍റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെ, തുടർച്ചയായി വാഹനങ്ങള്‍ തകരാറിലാകുകയും കുടുങ്ങിക്കിടക്കുകയും ചെയ്തതോടെ ഗതാഗത നിയന്ത്രണം കർശനമാക്കുകയും ചെയ്തു.
SUMMARY: Restrictions on Thamarassery Pass for three days
മലപ്പുറം: പൊന്നാനിയില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ അയ്യപ്പഭക്തന് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കർണാടക സ്വദേശികള്‍…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടന്‍ ദിലീപ്. കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയില്‍ നിന്ന്…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി.…
കൊല്ലം: കൊല്ലത്ത് തെരുവുനായയെ യുഡിഎഫ് സ്ഥാനാർഥി തല്ലിക്കൊന്നു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനാനെതിരെ പോലീസ്…